തൊടുപുഴ: ആയിരം രൂപ പെൻഷൻ വാങ്ങുന്ന കർഷകർക്ക് അതു കൃത്യമായി നൽകാൻ പണമില്ലെന്നു പറയുന്ന മന്ത്രിക്കു പ്രതിമാസം തൊണ്ണൂറായിരം രൂപ ശന്പളം കിട്ടുന്ന വിരോധാഭാസമാണ് നമ്മുടെ സംസ്ഥാനത്തുള്ളതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ.വി.സി. സെബാസ്റ്റ്യൻ . ഇൻഫാം കർഷക വിളംബര കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കർഷക കുടുംബത്തിനു നൽകുന്ന ആയിരം രൂപ പോലും കഴിഞ്ഞ ആറു മാസത്തിലേറെയായി മുടങ്ങിയിരിക്കുന്പോഴാണ് മന്ത്രിമാരുടെ ശന്പളം ഇരട്ടിപ്പിക്കുന്നതും ആഡംബരത്തിനു ലക്ഷങ്ങൾ പൊടിക്കുന്നതും. കർഷകരോടും സാധാരണക്കാരോടും മുണ്ടുമുറുക്കിയുടുക്കാൻ പറഞ്ഞിട്ട് അവരുടെ ഭൂനികുതി ഇരട്ടിയാക്കി വർധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. റബർ ബോർഡുതന്നെ പ്രഖ്യാപിച്ച ഉത്പാദന ചെലവായ 172 രൂപപോലും റബറിന് അടിസ്ഥാനവിലയായി പ്രഖ്യാപിക്കാൻ കഴിയാത്ത കർഷകരക്ഷകരാണു നമ്മെ ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇൻഫാം സംസ്ഥാന കണ്‍വീനർ ജോസ് എടപ്പാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ട്രസ്റ്റി ഡോ.എം.സി. ജോർജ്, ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എസ്. മൈക്കിൾ, എറണാകുളം ജില്ലാ പ്രസിഡന്റ് ജോയി പള്ളിവാതുക്കൽ, ദേശീയ സെക്രട്ടറി ഫാ. ജോർജ് പൊട്ടയ്ക്കൽ, യൂണിറ്റ് രക്ഷാധികാരി ഫാ. ജിയോ തടിക്കാട്ട്,മേഖല പ്രസിഡന്റുമാരായ എം.ടി. ഫ്രാൻസിസ്, റോയി വള്ളമറ്റം എന്നിവർ പ്രസംഗിച്ചു. ഏപ്രിൽ 27നു കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ദേശീയ കർഷക നേതൃസമ്മേളനത്തോടനുബന്ധിച്ചുള്ള കർഷക വിളംബര കൂട്ടായ്മയാണു നടത്തിയത്.