കോട്ടയം: നിഷയുടെ പുസ്തകത്തിലെ പരാമർശം വിവാദമാക്കേണ്ടെന്നും അപമാനിച്ചയാളെക്കുറിച്ചു പറയണോയെന്നതു വ്യക്തിപരമാണെന്നും ജോസ് കെ. മാണി എംപി.
ഭാര്യ നിഷാ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വിവാദ വെളിപെടുത്തലിനോടു കോട്ടയത്തു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണു പറഞ്ഞത്. ഒരു ജനപ്രതിനിധിയുടെ ഭാര്യയായിട്ടും നേരിടേണ്ടിവന്ന അനുഭവം അവർ വ്യക്തമാക്കിയെന്നേയുള്ളൂ.
പുസ്തകത്തിലെ സന്ദേശമാണു മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നിഷയുടെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ’ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിൽ രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിനിൽ അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞിരുന്നു.