കട്ടപ്പന: കട്ടപ്പനയ്ക്കുസമീപം വെട്ടിക്കുഴക്കകവലയില് ബൈക്കുകള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഈട്ടിത്തോപ്പ് ഒറ്റപ്ലാക്കല്‍ ഷാജിയാണ് (45)മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് അപകടം. കട്ടപ്പനയില്‍നിന്നു ഈട്ടിത്തോപ്പിനു പോവുകയായിരുന്ന ഷാജിയുടെ ബൈക്കില്‍ എതിരേവന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഷാജിയുടെ തല സമീപത്തുള്ള കലുങ്കില്‍ ഇടിച്ചു. സംഭവസ്ഥലത്തുതന്നെ ഷാജി മരിച്ചു.
കട്ടപ്പന ഐടിഐ വിദ്യാര്‍ഥികളുടെ ബൈക്കാണ് ഷാജിയെ ഇടിച്ചുതെറിപ്പിച്ചത്. ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നു. വലിയതോവാള അക്കരപറമ്പില്‍ അഭിജിത്ത് (18), നെടുങ്കണ്ടം ഇലഞ്ഞിക്കല്‍ ബിബിന്‍ (18), ശാന്തിഗ്രാം മുളയ്ക്കല്‍ ടിജിന് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഭിജിത്താണ് ബൈക്ക് ഓടിച്ചിരുന്നത്.
ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളായ ഏഴുപേര്‍ അഭിജിത്തിന്റെ വീട്ടില്‍നിന്നു മൂന്നു ബൈക്കുകളിലായി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മൂന്നു ബൈക്കുകള്‍ റോഡില്‍ നിരന്നാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
സംസ്കാരം ഇന്ന് ഒമ്പതിനു വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ക്ലഷി. മക്കള്‍: രാഹുല്‍, ഗോകുല്‍.