അടൂർ: ബൈക്ക് മറിഞ്ഞ് യുവാവു മരിച്ചു. തട്ട പറക്കര വട്ടകാവിനാൽ തെക്കേവീട്ടിൽ സുരേന്ദ്രൻ നായരുടെ മകൻ സുരജ് എസ്. നായരാണ് (23) മരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം.
അടൂരിൽനിന്നു പാറക്കരയുള്ള വീട്ടിലേക്കു പോകവേ തട്ടയിൽ - മങ്കുഴി എൻഎസ്എസ് ഹൈസ്കൂളിനു വടക്കു മാറിയുള്ള പാൽ സൊസൈറ്റിയ്ക്കു മുൻവശം ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു . ഉടൻതന്നെ നാട്ടുകാർ സുരജിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ. അമ്മ: ശ്രീദേവിയമ്മ. സഹോദരി: ശ്രുതി.