തിരുവനന്തപുരം: ലഫ്. കേണലിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വട്ടിയൂര്‍ക്കാവ് പിടിപി നഗര്‍ ഹൗസ് നമ്പര്‍ 170 അനുഗ്രഹയില്‍ അബ്ദുല്‍ നിസാറിന്റെ മകന് ഷിബു കാസിം (42) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 5.30നാണ് ഇദ്ദേഹത്തെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
ഷിബു കാസിമും മക്കളും ഒരേ മുറിയിലാണ് ഉറങ്ങാന്‍ കിടന്നത്. രാവിലെ സഹോദരിയെത്തി ഇദ്ദേഹത്തെ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ഇദ്ദേഹത്തെ നഗരത്തിലെ ഒരു സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അനുമാനം.
കൊല്ലത്തെ എന്‍സിസി 87-ാം നമ്പര്‍ ബറ്റാലിയനിലെ ലഫ്. കേണലായിരുന്നു ഷിബു കാസിം. കുറച്ചുനാള്‍ മുമ്പ് ഫിറ്റ്നസുമായി ബന്ധപ്പെട്ട് ഫുള്ചെക്കപ്പിന് വിധേയനായിരുന്നു. പന്തളം സ്വദേശിയാണ്. ഭാര്യ: റസീന. മക്കള്‍: അസാന്, അയാന്. അസ്വാഭാവിക മരണത്തിന് വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു.