അടൂർ: ഗുരുതരാവസ്ഥയിൽ മക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് കളഞ്ഞ മാതാവ് കൊടുമണ്‍ ചിരണിക്കൽ സോണിയ ഭവനത്തിൽ അംബിക (50)യാണ് അടൂർ താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംരക്ഷിക്കാൻ ആരും ഇല്ലാതിരുന്ന സാഹചര്യത്തിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സരസ്വതിയമ്മയുടെ അഭ്യർഥനയെ തുടർന്ന് അടൂർ പോലീസ് ഇടപെട്ട് സംരക്ഷണ ചുമതല മഹാത്മ ജനസേവനകേന്ദ്രത്തെ ഏല്പിച്ചിരുന്നു.
മക്കളെ വിളിച്ചു വരുത്തി അമ്മയെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ അതിന് തയാറായില്ലെന്നു പറയുന്നു. മരണ വിവരം അറിയിച്ചെങ്കിലും മൃതശരീരം ഏറ്റെടുക്കില്ലെന്നും ഇവർ അറിയിച്ചതായി മഹാത്മ ജനസേവാ കേന്ദ്രം ഭാരവാഹികൾ പറഞ്ഞു. തീരുമാനം ആകുംവരെ മൃതശരീരം മോർച്ചറിയിൽ സൂക്ഷിക്കുമെന്ന് മഹാത്മയിൽനിന്നു അറിയിച്ചു.