കോഴിക്കോട്: സംസ്ഥാന എക്സൈസ് സേനയില്‍ വനിതകള്‍ക്കു നേരിടേണ്ടി വന്ന മാനസികവും ശാരീരികവുമായി പീഡനം സംബന്ധിച്ച് ആവശ്യമെങ്കില്‍ വനിതാ കമ്മീഷന് സ്വമേധയാ അന്വേഷണം നടത്തും. സംഭവത്തെ കുറിച്ചു നിലവില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗിനോട് അന്വേഷിക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാരെ കുറിച്ചുവരെ പരാമര്‍ശിക്കുന്ന പരാതിയില്‍ ഇവര്‍ തന്നെ അന്വേഷിക്കുന്നത് കാര്യക്ഷമമാകില്ലെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ആവശ്യമാണെങ്കില്‍ സ്വമേധയാ അന്വേഷണം നടത്തുമെന്ന് കമ്മീഷന് വ്യക്തമാക്കിയത്. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിംഗിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അവ പരിശോധിക്കുമെന്നും പരാതിയും അന്വേഷണ റിപ്പോര്‍ട്ടും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന് അംഗം എം.എസ്. താര പറഞ്ഞു. കമ്മീഷന് സ്വന്തമായി അന്വേഷിക്കാന്‍ പ്രത്യേക വിഭാഗമുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
10 പേരില്‍ കൂടുതല്‍ വനിതകള്‍ ഒരു സ്ഥാപനത്തിലുണ്ടെങ്കില് അവിടെ പ്രത്യേക സമിതി രൂപീകരിക്കുകയും വനിതകളുടെ പരാതി അവിടെതന്നെ ആദ്യം പരിഗണിക്കുകയും വേണം. എന്നാല്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിച്ചിട്ടില്ല.