ആലപ്പുഴ: ആകാശവാണി ആലപ്പുഴയിൽ എഫ്എം തുടങ്ങും. ആലപ്പുഴ നിലയത്തിൽനിന്നുള്ള എഫ്എം പ്രക്ഷേപണം ഡിസംബറോടെ ആരംഭിക്കുമെന്നു കെ.സി. വേണുഗോപാൽ എംപി അറിയിച്ചു.
ആലപ്പുഴയിൽ ഇതിനായുള്ള അഞ്ചു കെവി ട്രാൻസ്മിറ്റർ സ്ഥാപിക്കുന്ന നടപടി ഉടൻ തുടങ്ങും. അന്പതു കിലോമീറ്റർ ചുറ്റളവിലാകും ആലപ്പുഴയിലെ എഫ്എം പ്രക്ഷേപണം കേൾക്കാനാകുക. നിലവിൽ ആലപ്പുഴയിൽ ആകാശവാണിക്കു സ്റ്റുഡിയോ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മറ്റുനിലയങ്ങളിൽനിന്നുള്ള പ്രക്ഷേപണം തന്നെ ആലപ്പുഴയിലും ലഭ്യമാക്കാനാണ് സാധ്യത.
ഉയർന്ന ശേഷിയുള്ള പ്രക്ഷേപണ നിലയങ്ങളിൽ സംസ്ഥാനത്തു ഏഴാമത്തെ എഫ്എം സ്റ്റേഷൻ ആകും ആലപ്പുഴയിലേത്. നിരവധി തവണ പാർലമെന്റിലും മന്ത്രാലയത്തോടു നേരിട്ടും ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഫണ്ട് ലഭ്യതയില്ലാത്തതിനാൽ തീരുമാനം നീളുകയായിരുന്നു. എന്നാൽ, ആലപ്പുഴയിലെ നിലവിലുള്ള 200 കെവിഎം ഡബ്ല്യു ട്രാൻസ്മീറ്റർ മാറ്റിസ്ഥാപിക്കാനാവില്ലെന്നു വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനി അറിയിച്ചതായി എംപി പറഞ്ഞു.