ചേർത്തല: തളിപ്പറന്പിൽ ദേശീയപാത നിർമാണം തടയാൻ ശ്രമിക്കുന്ന വയൽക്കിളികൾക്കു പിന്നിൽ കേരള വികസനത്തിനെതിരായ ഗൂഢാലോചനയാണെന്നു മന്ത്രി ജി. സുധാകരൻ. ഇവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെ നിലപാടു വികസന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ചേർത്തലയിൽ ദേശീയപാതയുടെ നിലവാരത്തിൽ പുനർനിർമിച്ച 11-ാം മൈൽ-മുട്ടത്തിപ്പറന്പ് റോഡ് നാടിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം. വികസനവിരുദ്ധ സമരങ്ങളിലൂടെ വെടിവയ്പ് സൃഷ്ടിക്കുന്നതിനാണ് ചിലർ ശ്രമിക്കുന്നത്. എന്നാൽ, സർക്കാർ ആരെയും വെടിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ല. ഇത്തരക്കാരെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.