തിരുവനന്തപുരം: ഹയർസെക്കൻഡറി രണ്ടാം വർഷ അക്കൗണ്ടൻസി , കെമിസ്ട്രി പരീക്ഷകൾ വലച്ചതായി വിദ്യാർഥികൾ.
അക്കൗണ്ടൻസി പരീക്ഷ ശരാശരി നിലവാരത്തിലുള്ള വിദ്യാർഥികൾക്ക് ഏറെ പ്രയാസകരമായിരുന്നെന്നു വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തി.
രണ്ടു മണിക്കൂർകൊണ്ട് ശരാശരി ഒരു വിദ്യാർഥിക്ക് അക്കൗണ്ടൻസിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതേപോലെ കെമിസ്ട്രി പരീക്ഷയിൽ അപ്രസക്തമായ ഭാഗങ്ങളിൽനിന്നു കൂടുതൽ ചോദ്യങ്ങൾ വന്നതായും വിദ്യാർഥികൾ പറഞ്ഞു.