കാക്കനാട്: എറണാകുളം - അങ്കമാലി അതിരൂപതയിൽ സമീപകാലത്ത് ഉടലെടുത്ത പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സീറോ മലബാർ സഭയിൽ ഐക്യവും സമാധാനവും പുലരാൻ പ്രാർഥനാദിനം ആചരിക്കും. ഈ മാസം 23നാണ് ഉപവാസ പ്രാർഥനാദിനമായി ആചരിക്കുന്നത്. ഇതിനകം പ്രാർഥനാ ദിനാചരണം പ്രഖ്യാപിച്ച രൂപതകളിൽ പ്രഖ്യാപിച്ച ദിവസങ്ങളിൽത്തന്നെ പ്രാർഥന നടക്കും. മറ്റു രൂപതകളിൽ 23നായിരിക്കും ആചരണം.
കാക്കനാട്ട് സഭാകേന്ദ്രത്തിൽ ചേർന്ന സ്ഥിരം സിനഡാണ് പ്രാർഥനാദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്. ഇടവകകളിലും സന്യസ്ത ഭവനങ്ങളിലും സാധിക്കുന്ന സഭാ സ്ഥാപനങ്ങളിലും അന്നേദിവസം ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുർബാനയുടെ ആരാധന നടത്തണം. ഇതോടൊപ്പം പ്രശ്നപരിഹാരത്തിനുള്ള ശ്രമം ശക്തിപ്പെടുത്താനും സിനഡ് തീരുമാനിച്ചതായി സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ ചാൻസലർ ഫാ.ആന്റണി കൊള്ളന്നൂർ അറിയിച്ചു.