തൃശൂർ: ഭൂമി കൈയേറ്റ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിനെതിരേ തൃശൂർ വിജിലൻസ് കോടതി. ഭൂമി ഇടപാട് സംബന്ധിച്ച് എഫ്ഐആർ രജിസ്റ്റർചെയ്ത് അന്വേഷിക്കാനാണ് കോടതി ഉത്തരവായത്. വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കോടതി തള്ളി. ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയെ തുടർന്നാണു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. മുൻ കളക്ടർ എം.എസ്. ജയ, ദിലീപ് എന്നിവരെ പ്രതിചേർത്ത് കേസെടുക്കണമെന്നു പി.ഡി. ജോസഫിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജില്ലാ ഭരണകൂടവും സർവേ വിഭാഗവും ഭൂമിയിടപാട് സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയിരുന്നു.