തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിനു റിസർവ് ബാങ്കിന്റെ തത്വത്തിലുള്ള അംഗീകാരം ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന് വേണ്ടി മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ അറിയിച്ചു.
കേരള ബാങ്ക് രൂപീകരിക്കുന്പോൾ പ്രാഥമിക കാർഷിക സഹകരണ ബാങ്കുകളുടെ അഫിലിയേഷൻ സംസ്ഥാന സഹകരണ ബാങ്കുമായിട്ടായിരിക്കും. നിലവിൽ ഇതു ജില്ലാ ബാങ്കുകളിലാണ്. ഇതു മൂലം പ്രാഥമിക സഹകരണ ബാങ്കുകൾക്കു മെച്ചമാണ് ഉണ്ടാവുക.
കേരള ബാങ്കിന്റെ രൂപീകരണത്തിനായി കേരള സഹകരണ നിയമത്തിൽ വരുത്തേണ്ട ഭേദഗതി സംബന്ധിച്ച് ലീഗൽസെൽ സമർപ്പിച്ച കരടു ഭേദഗതി നിർദേശങ്ങളിൽ മേൽ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയിട്ടുണ്ട്.
കേരള ബാങ്കിനു മേഖലാ കേന്ദ്രങ്ങൾ ഉണ്ടാവുമോ എന്നതു സംബന്ധിച്ചും ജില്ലാതലത്തിലെ ഘടന സംബന്ധിച്ചും തീരുമാനമായിട്ടില്ല. ജില്ലാ ബാങ്കിലെ നിലവിലെ ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടാവുകയില്ല. റിപ്പോർട്ടു ചെയ്ത ഒഴുവുകളിലേക്കുള്ള നിയമനങ്ങളും സമയബന്ധിതമായി പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.