കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ അക്കൗണ്ടിൽനിന്ന് പണം കവർന്നതായി പരാതി. ജസ്റ്റീസ് ചിദംബരേഷിന്റെ അക്കൗണ്ടിൽ നിന്നാണ് അദ്ദേഹത്തിന്റെ എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം കവർന്നത്. കഴിഞ്ഞ 10നായിരുന്നു സംഭവം. തുടർന്ന് ജഡ്ജി ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്തിരുന്നു.
അസിസ്റ്റന്റ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പല എടിഎമ്മുകളിൽ നിന്ന് ഒന്പത് തവണയായി നാലായിരത്തിലേറെ രൂപ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്. എറണാകുളം സിജെഎം കോടതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു.