കോട്ടയം: കേരളാ കോണ്ഗ്രസ്-എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം 18നു ഉച്ചകഴിഞ്ഞ് 2.30ന് ഓർക്കിഡ് റസിഡൻസിയിൽ ചേരും. പാർട്ടി ചെയർമാൻ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ്ചെയർമാൻ ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, പാർട്ടി സംസ്ഥാനഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.