തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിലെ മികച്ച ആയുർവേദ ഡോക്ടർമാർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള അഷ്ടാംഗരത്ന പുരസ്കാരത്തിന് ഡോ. സി.എ. രാമൻ അർഹനായി. മുൻ ഭാരതീയ ചികിത്സാ വകുപ്പ് മേധാവിയാണ്. 25,000 രൂപയും സർട്ടിഫിക്കറ്റും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ആയുർവേദ ചികിത്സാഗവേഷണ രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള ധന്വന്തരി പുരസ്കാരത്തിന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബി. ഷീല കാറളം അർഹയായി. മികച്ച അധ്യാപകനുള്ള ആത്രേയ പുരസ്കാരത്തിന് തൃശൂർ ഒല്ലൂർ വൈദ്യരത്നം ആയുർവേദ കോളജിലെ കായചികിത്സാവിഭാഗം മേധാവി ഡോ. പി.കെ. ധർമപാലൻ അർഹനായി. സ്വകാര്യമേഖലയിലെ മികച്ച ആയുർവേദ ഡോക്ടർക്കുള്ള വാഗ്ഭട പുരസ്കാരം തൃശൂർ മാള കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി ആയുർവേദ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. റോസ് മേരി വിത്സനാണ്.
പത്തനംതിട്ട ചെന്നീർക്കര സർക്കാർ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. എ. വഹീദാ റഹ്മാൻ മികച്ച ഡോക്ടർക്കുള്ള ചരക പുരസ്കാരത്തിന് അർഹയായി.
15,000 രൂപയും സർട്ടിഫിക്കറ്റും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. 15ന് മൂന്നിന് കനകക്കുന്ന് കൊട്ടാരം ഹാളിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പുരസ്കാര വിതരണം നിർവഹിക്കും.