മണ്ണാർക്കാട് : മണ്ണാർക്കാട് കുന്തിപ്പുഴ മുസ്ലിം ലീഗ് പ്രവർത്തകൻ സഫീറിനെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണു പ്രത്യേക അന്വേഷണസംഘം ഒലവക്കോട്ടുനിന്നു മൂന്നു പ്രതികളെക്കൂടി പിടികൂടിയത്.
കുന്തിപ്പുഴ എം ഇ എസ് കോളജ് നെല്ലിക്ക വട്ടയിൽ മുഹമ്മദ് റഫീഖ്(23), ബംഗ്ലാവ് പടി പുല്ലത്ത് വീട്ടിൽ ഹാരിസ്(28), കച്ചേരിപ്പറമ്പ് മേലെപീടികവീട്ടിൽ സഫീർ എന്ന കൊച്ചു( 28 )എന്നിവരെയാണു അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സഫീർ വധത്തിൽ ഒമ്പതു പേരെയാണ് മണ്ണാർക്കാട് പോലീസ് പിടികൂടിയത്. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് കോടതിപ്പടിയിലെ തുണിക്കടയിൽവച്ച് സഫീർ കുത്തേറ്റു മരിച്ചത്.