ചെങ്ങന്നൂർ: ബിഡിജെഎസ് എൻഡിഎ വിട്ടു പോകുമെന്നത് അഭ്യൂഹം മാത്രമാണെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബിഡിജെഎസ് വിട്ടുപോകില്ലെന്നാണ് ഉറച്ച വിശ്വാസം. അവരുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ രമ്യമായി പരിഹരിക്കും. ബിഡിജെഎസിനു കേന്ദ്രപദവികൾ കിട്ടുന്നതിൽ ബിജെപി കേരള ഘടകത്തിനു വിയോജിപ്പില്ല. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണു കരുതുന്നത്.