വൻ ഹിറ്റായ കെജിഎഫിനുശേഷം മലയാളം അടക്കം അഞ്ചു ഭാഷകളിൽ ഒരുങ്ങുന്ന അവൻ ശ്രീമൻ നാരായണ ഡിസംബർ 27ന് കേരളത്തിൽ മുളകുപ്പാടം റിലീസ് തിയറ്ററിലെത്തിക്കുന്നു. കന്നഡ താരം രക്ഷിത് ഷെട്ടിയാണ് നായകൻ.
പുഷ്കർ ഫിലിംസിന്റെ ബാനറിൽ എച്ച്. കെ. പ്രകാശ്, പുഷ്കർ മല്ലികാർജുനൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം സച്ചിൻ രവി സംവിധാനം ചെയ്യുന്നു. ഷാൻവി ശ്രീവാസ്തവയാണ് രക്ഷിത് ഷെട്ടിയുടെ നായിക.
ബാലാജി മനോഹർ, പ്രമോദ് ശെട്ടി, മധുസൂദനൻ റാവു, ഗോപാലകൃഷ്ണ ദേശ് പാണ്ധേ, അച്യുത് കുമാർ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. കന്നഡയ്ക്കുപുറമെ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നു.