+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ നാ​ളെ മുതൽ; 4.41 ല​ക്ഷം കു​ട്ടി​ക​ൾ പരീക്ഷയെഴുതും

തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യ്ക്ക് നാ​​ളെ തു​​ട​​ക്ക​​മാ​​കും. ഇ​​ക്കു​​റി സം​​സ്ഥാ​​ന​​ത്ത് 4,41,103 വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത്. സം​​സ്ഥ
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ നാ​ളെ മുതൽ; 4.41 ല​ക്ഷം കു​ട്ടി​ക​ൾ പരീക്ഷയെഴുതും
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യ്ക്ക് നാ​​ളെ തു​​ട​​ക്ക​​മാ​​കും. ഇ​​ക്കു​​റി സം​​സ്ഥാ​​ന​​ത്ത് 4,41,103 വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തു​​മാ​​യി 2935 പ​​രീ​​ക്ഷാകേ​​ന്ദ്ര​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്.

ആ​​കെ പ​​രീ​​ക്ഷ​​യ്ക്ക് ഇ​​രി​​ക്കു​​ന്ന​​തി​​ൽ 2,24,564 ആ​​ണ്‍​കു​​ട്ടി​​ക​​ളും 2,16,539 പെ​​ണ്‍​കു​​ട്ടി​​ക​​ളു​​മാ​​ണു​​ള്ള​​ത്. ഇ​​തി​​ൽ 1160 സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ലാ​​യി 1,44,999 പേ​​രും 1433 എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ലാ​​യി 2,64,980 പേ​​രും പ​​രീ​​ക്ഷ എ​​ഴു​​തു​​ന്നു. 453 അ​​ണ്‍​എ​​യ്ഡ​​ഡ് സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്നാ​​യി 31,118 വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് ഇ​​ക്കു​​റി പ​​രീ​​ക്ഷ​​യ്ക്കു​​ള്ള​​ത്.

ഗ​​ൾ​​ഫി​​ലെ ഒ​​ൻ​​പ​​ത് പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി 550 പേരും ല​​ക്ഷ​​ദ്വീ​​പി​​ലെ ഒ​​ൻ​​പ​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ലായി 789 വി​​ദ്യാ​​ർ​​ഥി​​ക​​ളും പ​​രീ​​ക്ഷ എ​​ഴു​​തും ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്ന ജി​​ല്ല​​യും വി​​ദ്യാ​​ഭ്യാ​​സജി​​ല്ല​​യും മ​​ല​​പ്പു​​റം ആ​​ണ് . മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ൽനി​​ന്ന് 79,741 വി​​ജ്യാ​​ർ​​ഥി​​ക​​ളും വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യി​​ൽ നി​​ന്ന് 26,986 പേ​​രും പ​​രീ​​ക്ഷ എ​​ഴു​​തും. 2,268 വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷ​​യ്ക്കി​​രി​​ക്കു​​ന്ന കു​​ട്ട​​നാ​​ട് വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യി​​ലാ​​ണ് ഏറ്റവും കുറവ്.

മ​​ല​​പ്പു​​റം എ​​ട​​രി​​ക്കോ​​ട് പി​​കെ​​എം​​എ​​ച്ച്എ​​സി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷ എ​​ഴു​​തു​​ന്നത്. 2,422 കു​​ട്ടി​​ക​​ളാ​​ണ് ഇ​​ക്കു​​റി എ​​ട​​രി​​ക്കോ​​ട് സ്കൂ​​ളി​​ൽ പ​​രീ​​ക്ഷയ്ക്കുള്ളത്. ര​​ണ്ടു ​കു​​ട്ടി​​ക​​ൾ പ​​രീ​​ക്ഷ​​യ്ക്കി​​രി​​ക്കു​​ന്ന ബേ​​പ്പൂ​​ർ ജി​​ആ​​ർ​​എ​​ഫ്ടി​​എ​​ച്ച്എ​​സ് ആ​​ണ് ഇ​​ക്കു​​റി ഏ​​റ്റ​​വും കു​​റ​​വ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷ​​യ്ക്കി​​രി​​ക്കു​​ന്ന സെ​​ന്‍റ​​ർ. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 15000 വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ കു​​റ​​വാ​​ണ് ഇ​​ക്കു​റി ഉ​​ള്ള​​ത്. നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന പ​​രീ​​ക്ഷ 28 നാ​​ണ് പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​ത്.