ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ജിയോ ബേബിയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സംവിധായകനൊപ്പം ദീപു പ്രദീപും ചേർന്നാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. റംഷി അഹമ്മദ്, ടൊവിനോ തോമസ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവരാണ് സിനിമ നിർമിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.