കണ്ണൂർ: പതിനാലു വർഷം എ.കെ.ജിയുടെ ഡ്രൈവറായി സേവനമനുഷ്ഠിച്ച പിലാത്തറയിലെ മുണ്ട യാട്ട്പുരയിൽ മൊയ്തു എന്ന പിലാത്തറ മൊയ്തു ഇന്നലെ രാവിലെ കെ. സുധാകരനെ സമരപ്പന്തലിൽ സന്ദർശിച്ചു. ഡൽഹിയിലും നാട്ടിലും എകെജിയുടെ സന്തത സഹചാരിയായിരുന്നു മൊയ്തു എകെജിയുടെ മരണശേഷം സിപിഎമ്മുമായി ബന്ധം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, ഇപ്പോഴും വി.എസ്. അച്യുതാനന്ദനുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ട്.