തിരുവനന്തപുരം: പതിമൂന്ന് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ 28നും തൃശൂർ എളവള്ളി ഗ്രാമ പഞ്ചായത്തിലെ പറയ്ക്കാട് വാർഡിൽ മാർച്ച് മൂന്നിനും ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, ജില്ലകളിലെ 17 ഗ്രാമപഞ്ചായത്ത് വാർഡുകളിലും കോഴിക്കോട് ഒരു നഗരസഭ വാർഡിലും വയനാട്, കാസർ ഗോഡ് ജില്ലകളിലെ ഓരോ ബ്ലോക്ക്പഞ്ചായത്ത് വാർഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് അവസാനിക്കും.
മാർച്ച് ഒന്നിന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. മാർച്ച് മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പറയ്ക്കാട് വാർഡിൽ അന്നുതന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.