ചെന്പേരി: മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ (എൻഎംഇഐസിടി) നാഷണൽ മിഷൻ ഓൺ എഡ്യുക്കേഷൻ ത്രൂ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയുടെ ഭാഗമായി ഐഐടി ബോംബെയുടെ റിമോട്ട് സെന്ററായി വിമൽജ്യോതി എൻജിനിയറിംഗ് കോളജിനെ അംഗീകരിച്ചു.
ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനായി അധ്യാപകരെയും വിദ്യാർഥികളെയും പരിശീലിപ്പിക്കുന്ന ശില്പശാലകൾക്കും ഫാക്കൽട്ടി ഡവലപ്മെന്റ് പ്രോഗ്രാമുകൾക്കും ഇനി വിമൽജ്യോതി വേദിയാകും. മലബാർ മേഖലയിലെ വിവിധ കോളജുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഇവിടെ അവസരം ലഭിക്കും. തൃശൂരിനു വടക്കുള്ള കേരളത്തിലെ ഏക അംഗീകൃത സെന്ററാണ് വിമൽജ്യോതി.