ചങ്ങനാശേരി: സമുദായാചാര്യൻ മന്നത്തുപത്നാഭന്റെ സമാധിദിനാചരണം നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തുള്ള മന്നം സമാധിയിൽ പുലർച്ചെ ആറു മുതൽ അദ്ദേഹം ഇഹലോകവാസംവെടിഞ്ഞ സമയമായ 11.45 വരെ പുഷ്പാർച്ചനയും പ്രാർഥനയും നടന്നു.
വിവിധ കരയോഗങ്ങളിൽനിന്നും യൂണിയനുകളിൽനിന്നും മന്നം സമാധിയിലേക്കു തീർഥയാത്രയായാണ് സമുദായാംഗങ്ങൾ എത്തിയത്.മന്നം സമാധിയിൽ നടന്ന ഉപവാസ പ്രാർഥനയ്ക്കു ശേഷം എൻഎസ്എസ് പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻനായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ, ട്രഷറർ ഡോ.എം.ശശികുമാർ, നായകസഭാംഗങ്ങൾ എന്നിവർ സമാധിദിനാചരണത്തിനു നേതൃത്വം നല്കി.
രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി.ജെ.കുര്യൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎമാരായ ഡോ.എൻ.ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ എംഎൽഎമാരായ എ.എം. മുരളി, ജോസഫ് എം. പുതുശേരി എന്നിവർ പുഷ്പാർച്ചനയ്ക്ക് എത്തിയിരുന്നു.