കൊച്ചി: സംസ്ഥാന സർക്കാർ തുടക്കമിടുന്ന കൃതി സാഹിത്യോത്സവത്തിന്റെ ആദ്യ പതിപ്പിന് മാർച്ച് ഒന്നിനു കൊച്ചിയിൽ തുടക്കമാകും. മറൈൻഡ്രൈവിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്ന പരിപാടി വൈകുന്നേരം ഏഴിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രഫ. എം.കെ. സാനു ഫെസ്റ്റിവൽ പ്രഖ്യാപനം നടത്തും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതി പുസ്തകക്കൂപ്പണുകളുടെ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. പുസ്തകമേള ഗൈഡിന്റെ പ്രകാശനം കെ.വി. തോമസ് എംപിയും, ഇഎംഎസിന്റെ നിയമസഭാ പ്രഭാഷണങ്ങളുടെ പുസ്തക പ്രകാശനം എം.എ. ബേബിയും നിർവഹിക്കും. 11ന് പുസ്തകോത്സവം സമാപിക്കും. കൃതിയുടെ ഭാഗമായി മാർച്ച് ആറു മുതൽ പത്ത് വരെ ബോൾഗാട്ടി പാലസിൽ സാഹിത്യ-വിജ്ഞാനോത്സവവും സംഘടിപ്പിക്കും.