ചെങ്ങന്നൂര്‍: സഹോദരിമാര്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. തിരുവന്‍വണ്ടൂര്‍ എലിപ്പള്ളില് ഹരിനിവാസില്‍ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ചെല്ലമ്മാള്‍ (76), ചെല്ലമ്മാളിന്റെ മൂത്തസഹോദരി ചങ്ങനാശേരി പ്ലാംതോട്ടത്തില്‍ (രാജേഷ് ഭവന്) പരേതനായ ശിവന്‍പിള്ളയുടെ ഭാര്യ തങ്കമ്മ (80) എന്നിവരാണ് മരിച്ചത്.
ഇരുവരും വാര്‍ധക്യസഹജമായ അസുഖത്താൽ ചികിത്സയിലായിരുന്നു. തങ്കമ്മ ഇന്നലെ രാവിലെ 11 നു മരിച്ചു. ഈ വിവരം തിരുവന്‍വണ്ടൂരിലെ സഹോദരി വീട്ടില്‍ ബന്ധുക്കള്‍ വിളിച്ചറിയിച്ചു. ജ്യേഷ്ഠത്തിയുടെ മരണവിവരം അറിഞ്ഞ് അല്പസമയത്തിനകം രോഗശയ്യയില്‍ കിടന്ന ചെല്ലമ്മാളും മരിക്കുകയായിരുന്നു. ചെല്ലമ്മാളിന്റെ മക്കള്‍: ശശീന്ദ്രന്‍പിള്ള ,രമണി, മണി ,ഹരിദാസന് . മരുമക്കള്‍: രാധാമണി, സുരേന്ദ്രന്, ആശ. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പില്‍. തങ്കമ്മയുടെ മക്കള്‍: രാജന്‍പിള്ള, രവീന്ദ്രന്‍പിള്ള, രഘു , മണിയമ്മ. മരുമക്കള്‍:രമണി, രാധാമണി, ലത, രവി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍.