വാഹനാപകടത്തിൽ മരിച്ചു മുണ്ടക്കയം: ഗുജറാത്തിലെ അങ്കലേശ്വരിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇന്ററർനാഷണൽ ഷിപ്പിംഗ് ബ്യൂറോ (ഐഎസ്ബി) ഉദ്യോഗസ്ഥനായ കോരുത്തോട് പരിന്തിരിക്കൽ (പുതുപ്പറമ്പിൽ) അമൽ പി.ജോസാണ്(24) മരിച്ചത്. സംസ്കാരം ഇന്നു 10.30നു സെന്റ് ജോർജ് പള്ളിയിൽ. പിതാവ് :ജോസ് തോമസ്. അമ്മ: എൽസമ്മ. സഹോദരി: ആമി എൽസ ജോസ്.