കൊച്ചി: കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്റ്റ് അട്ടിമറിക്കാൻ ബോട്ടുടമകളുടെ സംഘം ശ്രമിക്കുന്നുവെന്നു കേരള പരന്പരാഗത മത്സ്യത്തൊഴിലാളി സമിതി. കെഎംഎഫ്ആർഎ അനുശാസിക്കുന്ന 58 മീനുകളുടെ മിനിമം ലീഗൽ സൈസ് വ്യവസ്ഥകൾ നടപ്പാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ ഇവർ ആക്രമിക്കുകയാണെന്നും സമിതി പത്രസമ്മേളനത്തിൽ ആരോപിച്ചു.
ബോട്ടുകാർ ചെറിയമത്സ്യങ്ങളെ പിടിച്ചു വളമാക്കി വിൽക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ കടൽ സന്പത്ത് സംരക്ഷിക്കുന്നതിനു ശക്തമായ നിയമങ്ങളാണുള്ളത്. കേരളത്തിലും ശക്തമായ നിയമങ്ങളുമായി സർക്കാർ മുന്നോട്ടുപോകണമെന്നു സമിതി സംസ്ഥാന സെക്രട്ടറി പി. ബി. ദയാനന്ദൻ പറഞ്ഞു.