കണ്ണൂർ: രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകരുടെ ഫോൺ പോലീസ് ചോർത്തുന്നതിൽ ആശങ്കയറിയിച്ചു കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന പോലീസ് മേധാവിക്കും ഉത്തരമേഖലാ ഐജിക്കും പരാതി നൽകി.
മാധ്യമപ്രവർത്തകരുടെ ഫോൺ പോലീസ് ചോർത്തുന്നുണ്ടെങ്കിൽ അതു സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു നേരേയുള്ള കടന്നുകയറ്റമാണ്. നിർഭയമായി ജോലി ചെയ്യാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശത്തിന്റെ നിഷേധമാണ്. സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർ അവരുടെ ജോലിയാണു ചെയ്യുന്നത്. നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.