മൂവാറ്റുപുഴ: ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരനായ ക്ഷേത്രം ശാന്തി മരിച്ചു. വൈക്കം കുലശേഖരമംഗലം പുതിയവീട്ടിൽ പി.ആർ. രഞ്ജിത്ത് (30)ആണ് മരിച്ചത്. എംസി റോഡിൽ പേഴയ്ക്കാപ്പിളളി പള്ളിപ്പടിയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.
മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ടിപ്പർ ലോറിയും എതിരേ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ രഞ്ജിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽപ്പെട്ട വാഹനങ്ങളിൽനിന്ന് ഡീസൽ റോഡിൽ പരന്നൊഴുകിയതോടെ എംസി റോഡിൽ ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ നവംബറിൽ സബൈൻ ആശുപത്രിയിൽ രഞ്ജിത്തിന്റെ ഭാര്യ രാഖി ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് പായിപ്ര പഞ്ചായത്തിൽ നിന്നു വാങ്ങാൻ പോകുന്പോഴായിരുന്നു അപകടം. വണ്ണപ്പുറം ക്ഷേത്രത്തിലെ ശാന്തിക്കാരനാണ് മരണമടഞ്ഞ രഞ്ജിത്ത്. മക്കള്‍: ദുര്‍ഗ, ഭദ്ര. മാതാവ്: ഉഷ. സംസകാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.