ചങ്ങനാശേരി: ഭാരതത്തിൽ മുഴുവൻ സീറോ മലബാർ സഭയ്ക്ക് മാർപാപ്പ അജപാലനാവകാശം പുനഃസ്ഥാപിച്ചുനൽകിയത് സഭാചരിത്രത്തിലെ നിർണായക സംഭവമാണെന്നും ഇതു ഭാരതസഭയെ ശക്തിപ്പെടുത്തുമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അസംപ്ഷൻ കോളജിൽ മാർ അപ്രേം റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ നടന്ന സിംപോസിയത്തിൽ അധ്യക്ഷപ്രസംഗം നടത്തുകകയായിരുന്നു അദ്ദേഹം.
സീറോ മലബാർ സഭയ്ക്കു ലഭിച്ച ന്ധഅജപാലന അധികാരം: സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിംപോസിയം ആർച്ച്ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ ഉദ്ഘാടനം ചെയ്തു. സഭയുടെ ആരാധാനാപൈതൃകവും ദൈവശാസ്ത്രവും ഭരണക്രമവും തനിമയിൽ സൂക്ഷിക്കണമെന്ന് ഓർമിപ്പിച്ചു. അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ആമുഖസന്ദേശം നൽകി. ഷംഷാബാദ്’ രൂപതാധ്യക്ഷൻ മാർ. റാഫേൽ തട്ടിൽ, മല്പാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ, റവ.ഫാ.ജോസഫ് കടുപ്പിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ജോജി ചിറയിൽ, ഡോ.സി. അമല, റവ.ഡോ.ഫ്രാൻസിസ് ഇലവുത്തങ്കൽ എന്നിവർ മോഡറേറ്റർമാരായിരുന്നു.
ഉച്ചകഴിഞ്ഞു നടന്ന സമ്മേളനത്തിൽ സീറോമലബാർ സഭയുടെ വളർച്ചയ്ക്ക് ദിശാബോധവും നിസ്തുലസംഭാവനകളും നൽകിയ മാർ. ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത, മല്പാൻ റവ. ഫാ. മാത്യു വെള്ളാനിക്കൽ, റവ. ഡോ. സേവ്യർ കൂടപ്പുഴ എന്നിവരെ ചങ്ങനാശേരി അതിരൂപത ആദരിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ സമാപന സന്ദേശം നൽകി.
ഇന്ത്യയുടെ മൂന്നിൽ രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി രൂപീകരിച്ച സീറോ മലബാർ രൂപതയായ ഷംഷാബാദ്’ രൂപതയ്ക്ക് എല്ലാ പിന്തുണയും അതിരൂപത വാഗ്ദാനംചെയ്തു.
അജപാലനപ്രവർത്തന രംഗത്തും സുവിശേഷ പ്രഘോഷണരംഗത്തും ഇരുരൂപതകളും സഹകരിച്ചു പ്രവർത്തിക്കാൻ ധാരണയായി. സമ്മേളനത്തിൽ തക്കല രൂപത വികാരി ജനറൽ റവ. ഫാ. ജോസ് മുട്ടത്തുപാടം, ചങ്ങനാശേരി അതിരൂപത വികാരി ജനറൽ റവ. ഡോ. ജയിംസ് പാലയ്ക്കൽ, റവ. ഡോ. സേവ്യർ കൂടപ്പുഴ, റവ.ഡോ.തോമസ് പാടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.