തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദനമേറ്റു മരിച്ച സംഭവത്തിലെ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇത്തരം ആക്രമണങ്ങൾ പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങൾ കേരളത്തിൽ നട ക്കുന്നു എന്നത് നാം നേടിയ സാമൂഹിക- സാംസ്കാരിക മുന്നേറ്റങ്ങളെ കളങ്കപ്പെടുത്തുന്നതാണ്. ഇത് ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.