തിരുവനന്തപുരം: അട്ടപ്പാടി അഗളിയിൽ നടന്ന സംഭവം ശാസ്ത്രീയവും ഫലപ്രദവുമായി അന്വേഷിക്കുന്നതിന് തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത് കുമാറിനു നിർദേശം നല്കിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ അഗളി ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഐജി അന്വേഷണത്തിനു മേൽനോട്ടംവഹിക്കും.
രണ്ടുപേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റക്കാരായ മുഴുവൻ പേരെയും നിയമത്തിനു മുന്നിലെത്തിക്കും.കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും ഏർപ്പെടുന്നുവെന്നു സംശയം തോന്നുന്നവരെയും ആൾക്കൂട്ടം പിടികൂടി മർദിക്കുന്ന പ്രവണത പലയിടത്തും കാണുന്നു. ഇതു തികച്ചും നിയമവിരുദ്ധവും പരിഷ്കൃത സമൂഹത്തിന് യോജിക്കാത്തതുമാണ്. കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ പോലീസിൽ അറിയിച്ച് ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുകയാണു വേണ്ടത്. നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ല. ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.