തിരുവനന്തപുരം: കെഎസ്ആർടിസിയെ നിലനിർത്തുന്നതിന് സർക്കാരും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാനസമ്മേളനം ബിഷപ് പെരേര ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ആർടിസിയിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. പക്ഷേ ഇവ യാഥാർഥ്യബോധത്തോടെ കൈകാര്യം ചെയ്യാൻ കഴിയണം. കെഎസ്ആർടിസി കാര്യക്ഷമമാകണമെങ്കിൽ ഒന്നാമത് വേണ്ടത് ജീവനക്കാർക്ക് കൃതമായി ശമ്പളം കൊടുക്കുക എന്നതാണ്.
സാന്പത്തിക പ്രശ്നം പരിഹരിക്കുന്നതിന് വ്യക്തമായ നിലപാട് വേണം. മുടങ്ങിയ പെൻഷൻ വിതരണത്തിന് ഉദ്ഘാടനം സംഘടിപ്പിച്ച സർക്കാർ ഇനി ശമ്പളവും മുടക്കി അതിനും ഉദ്ഘാടനം നടത്തുമോയെന്ന് പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ സംഘടനാപ്രവർത്തനങ്ങൾ ജനങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്ന് സെമിനാറിൽ പ്രസംഗിച്ച കെഎസ്ആർടിസി എംഡി എ.ഹേമചന്ദ്രൻ പറഞ്ഞു. ഇന്നലെ രാവിലെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് സണ്ണി തോമസ് സ്വാഗതം പറഞ്ഞു. കെ. മുരളീധരൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എംഎൽഎ, ഡോ.നീലലോഹിതദാസ്, തമ്പാനൂർ രവി, ടി.പി. സെൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്നു രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.