തൊടുപുഴ: ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന കണ്വൻഷൻ നാളെ അടിമാലി കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബാബു. പി. കുര്യാക്കോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ 125 യൂണിയനുകളിൽ നിന്നായി രണ്ടു ലക്ഷം അംഗങ്ങളുള്ള ഫെഡറേഷന്റെ പ്രഥമ കണ്‍വൻഷനാണ് അടിമാലിയിൽ നടക്കുന്നത്. ഫെഡറേഷൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. എം. പി. പദ്മനാഭൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.