കൊച്ചി: മുട്ട, പാൽ, ഇറച്ചി എന്നിവയുടെ ഉത്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് മന്ത്രി കെ. രാജു. മൃഗസംരക്ഷണ വകുപ്പും കെപ്കോയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി സംരംഭക സംഗമത്തിന്റെയും കമ്യൂണിറ്റി ഇൻവെസ്റ്റ്മെന്റ് ഫണ്ട് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഉത്പാദന സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നതെന്നു മന്ത്രി പറഞ്ഞു.