ആലപ്പുഴ: യുവജനതാദള്‍ എസ്. സംസ്ഥാന കണ്വന്ഷന് 25ന് ആലപ്പുഴയില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷെരീഫ് പാലൊളി അറിയിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് പുന്നമട നെഹ്റുപവലിയനില് നടക്കുന്ന കണ്വന്ഷന് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ കുന്‍വര്‍ ഡാനിഷ് അലി ഉദ്ഘാടനം ചെയ്യും.
ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി എംഎല്‍എ, മന്ത്രി മാത്യു ടി. തോമസ്, സി.കെ. നാണു എംഎല്‍എ, ജോര്‍ജ് തോമസ്, ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് പ്രകടനത്തിനുശേഷം ആറിന് നഗരചത്വരത്തിന് സമ്മേളനം നടക്കും. 140 നിയോജക മണ്ഡലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1,500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സ്വാഗതസംഘം ചെയര്മാന് കെ.എസ്. പ്രദീപ് കുമാര്‍, ജനതാദള്‍ എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജിലി ജോസഫ്, ഷൈബു കെ. ജോണ്‍, ജറ്റിന് എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.