കോട്ടയം: കേരള ആദിവാസി കോണ്ഗ്രസ് സംസ്ഥാന കണ്വൻഷന് നാളെ നടക്കും. കേരള കോണ്ഗ്രസ്-എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ രാവിലെ 11ന് നടക്കുന്ന സമ്മേളനം കെ.എം. മാണി എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രതീഷ് പട്ടണക്കാട് അധ്യക്ഷതവഹിക്കും. എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, എംഎൽഎമാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, പ്രഫ. എൻ. ജയരാജ് തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ രതീഷ് പട്ടണക്കാട്, വൈസ്പ്രസിഡന്റ് ഷാജി, സംസ്ഥാന സെക്രട്ടറി വേണു ഗോവിന്ദ് കോട്ടയം തുടങ്ങിയവർ പങ്കെടുത്തു.
പത്രസമ്മേളനത്തിൽ രതീഷ് പട്ടണക്കാട്, വൈസ്പ്രസിഡന്റ് ഷാജി, സംസ്ഥാന സെക്രട്ടറി വേണു ഗോവിന്ദ് കോട്ടയം തുടങ്ങിയവർ പങ്കെടുത്തു.