തിരുവനന്തപുരം :തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് ഏപ്രിൽ 18 മുതൽ 27 വരെ പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ നടത്തുന്ന കരസേന റിക്രൂട്ട്മെന്റ് റാലിക്കുള്ള ഓണ്‍ലൈൻ റെജിസ്ട്രേഷൻ തുടങ്ങി. റാലിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ മൂന്നിനു മുൻപ് www.join indi anarmy.nic.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. അഡ്മിറ്റ് കാർഡ് ഏപ്രിൽ ഒമ്പതിനു ശേഷം ഡൗണ്‍ലോഡ് ചെയ്യാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവർക്കു വേണ്ടി സോൾജിയർ ജനറൽഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ, സോൾജിയർ ട്രേഡസ്മെൻ, സോൾജിയർ ടെക്നിക്കൽ (നഴ്സിംഗ് അസിസ്റ്റന്റ്) എന്നീ തസ്തികളിലേയ്ക്കാണ് റാലി നടത്തുന്നത്.
വിവരങ്ങൾക്ക് 0471 2351762, trivandrumaro@gmail.com.