കൊച്ചി: കേരള ലാറ്റിൻ കത്തോലിക്കാ അസോസിയേഷന്റെ 45-ാമത് വാർഷിക ജനറൽ കൗണ്‍സിൽ കൊല്ലം തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ 25നു രാവിലെ 10ന് കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനപ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് വാർഷിക റിപ്പോർട്ടും ജോസഫ് പെരേര വാർഷിക വരവു-ചെലവു കണക്കുകളും അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ഡി. ഫ്രാൻസീസ് പതാക ഉയർത്തും.
ലത്തീൻ സമുദായത്തിന് നിയമസഭയിലും ഉദ്യോഗത്തിലും ആനുപാതിക പങ്കാളിത്തം ഉറപ്പാക്കുക, തീരമേഖലയ്ക്കായി വകയിരുത്തിയിരിക്കുന്ന തുക ഫലപ്രദമായി ചെലവഴിക്കുക, തീരനിയന്ത്രണവിജഞാപനം സംബന്ധിച്ചു ഭവനനിർമാണത്തിന് അനുമതി നൽകാൻ അന്തിമതീരുമാനം ഉടൻ കൈക്കൊള്ളുക, ജസ്റ്റീസ് നരേന്ദ്രൻ റിപ്പോർട്ടിനുശേഷമുള്ള ഒഴിവുകൾ കണ്ടെത്താൻ പുതിയ കമ്മീഷനെ നിയമിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും.