കോട്ടയം: ജൈവകൃഷി പ്രോത്സാഹനത്തിനും പ്രചാരണത്തിനുമായി ദീപിക നടപ്പാക്കിയ ‘ജൈവനന്മ പദ്ധതി’ വിജയികളെ പ്രഖ്യാപിച്ചു. കോട്ടയം കുറുന്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂൾ ഒന്നാം സ്ഥാനം നേടി. കോട്ടയം കിടങ്ങൂർ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, തൃശൂർ ചിറ്റിശേരി പുലക്കാട്ടുകര ഹോളി ഫാമിലി എൽപി സ്കൂൾ, കണ്ണൂർ കിളിയന്തറ തുന്പേപറന്പിൽ ടെസി ജോസ്ലെറ്റ് എന്നിവർ രണ്ടാം സ്ഥാനവും കണ്ണൂർ പേരാവൂർ തൊണ്ടിയിൽ എസ്എച്ച് കോണ്‍വെന്റ്, ഇടുക്കി ചക്കുപള്ളം സെന്റ് ഡൊമിനിക് എൽപി സ്കൂൾ എന്നിവ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച സഹകരണ സ്ഥാപനമായി കോട്ടയം നെടുമണ്ണി ജൈവ കർഷക സ്വയം സഹായസംഘവും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നു നൂറുകണക്കിനു സ്ഥാപനങ്ങളും വ്യക്തികളും പദ്ധതിയിൽ പങ്കാളികളായി. വിദഗ്ധസമിതി നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു വിജയികളെ പ്രഖ്യാപിച്ചത്. ഒന്നു മുതൽ മൂന്നു വരെയുള്ള വിജയികൾക്കും മികച്ച സഹകരണ പ്രസ്ഥാനത്തിനും കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും അടുത്ത മാസം നടത്തുന്ന പ്രത്യേക ചടങ്ങിൽ വിതരണംചെയ്യും. പ്രോത്സാഹന സമ്മാനം നേടിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കും.
50 സെന്റ് സ്ഥലത്താണ് കുറുന്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂളിലെ കുട്ടികൾ ജൈവരീതിയിൽ കൃഷിയിറക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനം നേടിയ കോട്ടയം കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ നാലു വർഷമായി ജൈവ രീതിയിൽ പച്ചക്കറി കൃഷി ചെയ്തു വരുന്നു. രണ്ടാം സ്ഥാനത്തിന് അർഹമായ തൃശൂർ ചിറ്റിശേരി പുലക്കാട്ടുകര ഹോളി ഫാമിലി എൽപി സ്കൂളിൽ സ്കൂളിനോടു ചേർന്നുള്ള 64 സെന്റ് സ്ഥലത്തും കണ്ണൂർ കിളിയന്തറ സെന്റ് ജൂഡ് നഗറിൽ തുന്പേപറന്പിൽ ഡോ. ടെസി ജോസ്ലെറ്റ് വീട്ടുമുറ്റത്തെ 10 സെന്റിലും നൂറുമേനി വിളയിച്ചു.
മൂന്നാം സ്ഥാനം ലഭിച്ച ഇടുക്കി ചക്കുപള്ളം സെന്റ് ഡൊമിനിക്സ് എൽപിഎസ് രണ്ടു വർഷം മുന്‍പാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. 30 സെന്റ് സ്ഥലത്താണ് കൃഷിയുള്ളത്. പേരാവൂർ തൊണ്ടിയിൽ എസ്എച്ച് കോണ്‍വെന്റ് ഒരേക്കർ സ്ഥലത്തു പച്ചക്കറി കൃഷി ചെയ്യുന്നു. കോട്ടയം നെടുംകുന്നം നെടുമണ്ണി ജൈവകാർഷിക സ്വയം സഹായ സംഘത്തോടു ചേർന്നു 19 പേരാണ് സ്വന്തം വീട്ടുമുറ്റങ്ങളിൽ ജൈവപച്ചക്കറി വിളയിച്ചത്.