ചങ്ങനാശേരി: നാലുകോടി സെന്റ് റീത്താസ് ആശുപത്രിയിൽ ചാവറ മൈൻഡ് കെയർ മാനസികാരോഗ്യവിഭാഗം പ്രവർത്തനം തുടങ്ങും. മാനസികാരോഗ്യ, ലഹരിരോഗ, ചികിത്സാ വിഭാഗങ്ങളുടെ ആശിർവാദവും ഉദ്ഘാടനവും നാളെ രാവിലെ ഒന്പതിനു ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ നിർവഹിക്കും. ആശുപത്രി ഡയറക്ടർ ഫാ.ലെജു തെക്കേക്കളം അധ്യക്ഷത വഹിക്കും.
മെഡിക്കൽ സൂപ്രണ്ട് ഡോ.ഫ്രാങ്ക് രാജൻ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ അനു റോസ് എന്നിവർ പ്രസംഗിക്കും. മാനസികാരോഗ്യ വിഭാഗം സ്പെഷലിസ്റ്റ് ഡോ.ജോബി സ്കറിയ ക്ലാസ് നയിക്കും.
ഡോ.ജോബി സ്കറിയ സൈക്യാട്രിസ്റ്റും ആശുപത്രി ഡയറക്ടർ റവ.ഡോ.ലെജു തെക്കേക്കളം ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായാണ് ചാവറ മൈന്‍ഡ് കെയർ വിഭാഗം തുടങ്ങുന്നത്. ഇതിനുകീഴിൽ സൈക്യാട്രി, ക്ലിനിക്കൽ സൈക്കോളജി, ന്യൂറോ സൈക്യാട്രി, ഡിഅഡിക്ഷൻ, മെമ്മറി ക്ലിനിക് എന്നീ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളും പ്രവർത്തിക്കും. ഓട്ടിസം, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോഡർ, ലേണിംഗ് ഡിസെബലിറ്റി എന്നിവക്കുള്ള ചികികിത്സകളും ലഭ്യമാണ്. ഫോൺ: 9496115302.