ഏറ്റുമാനൂർ: വഴികളെല്ലാം ഇന്നു ഏറ്റുമാനൂരിലേക്ക്. ഏഴരപ്പൊന്നാന ദർശനം ഇന്ന്. ഉത്സവത്തിന്റെ എട്ടാംനാൾ രാത്രി 12നാണു ക്ഷേത്രത്തിന്റെ മാത്രമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. ഏഴരപ്പൊന്നാന ദർശനത്തിനായി വിദൂര ദേശങ്ങളിൽനിന്നു പോലും എത്തുന്ന ഭക്തജന സഹസ്രങ്ങൾ രാത്രിയോടെതന്നെ ക്ഷേത്രാങ്കണത്തെ ജനസാഗരമാക്കും.
ആസ്ഥാനമണ്ഡപത്തിനു മുന്നിലും ക്ഷേത്ര പരിസരങ്ങളിലുമായി തടിച്ചുകൂടുന്ന ഭക്തരെ നിയന്ത്രിക്കുന്നതിനും സുരക്ഷയൊരുക്കാനുമായി ദേവസ്വം അധികൃതരും പോലീസും വിപുലമായ ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്. കൃത്യം 12നു ആസ്ഥാന മണ്ഡപത്തിന്റെ വാതിലുകൾ തുറക്കും.