കിഴക്കന്പലം: അന്പലമുകൾ കൊച്ചിൻ റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷൻ-രണ്ടിലെ പ്ലാന്റിൽ തീപിടിത്തം. ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്ന രണ്ടു പ്ലാന്റുകളിൽ ഒന്നിനു സമീപത്തായിട്ടാണു തീപിടിച്ചത്. റിഫൈനറിയിലെ ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം.
ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിനു സമീപത്തുള്ള ഹെവി നാഫ്താ ഡ്രോ ലെയ്നിൽ വിള്ളലുണ്ടായി ഇതിലൂടെ വാതകം ചോർന്നാണു തീപിടിച്ചതെന്നാണു കന്പനി അധികൃതരുടെ വിശദീകരണം.
ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിനു സമീപത്തുള്ള ഹെവി നാഫ്താ ഡ്രോ ലെയ്നിൽ വിള്ളലുണ്ടായി ഇതിലൂടെ വാതകം ചോർന്നാണു തീപിടിച്ചതെന്നാണു കന്പനി അധികൃതരുടെ വിശദീകരണം.