നെടുന്പാശേരി: വിമാനത്തിൽ പക്ഷിയിടിച്ചു സാങ്കേതിക തകരാറുണ്ടായതിനെത്തുടർന്നു കൊളംബോയിലേക്കുള്ള ശ്രീലങ്കൻ എയർലൈൻസിന്റെ യുഎൽ 167/168 നന്പർ ഫ്ളൈറ്റ് റദ്ദാക്കി. ഇന്നലെ വൈകുന്നേരം 4.10ന് നെടുന്പാശേരിയിൽനിന്നു പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. ഇതിൽ പോകാൻ ടിക്കറ്റ് എടുത്തിരുന്ന 164 യാത്രക്കാർ ചെക്ക് ഇൻ കഴിഞ്ഞു സെക്യൂരിറ്റി ഹാളിൽ കാത്തിരിക്കുകയായിരുന്നു. ഇവരെ രാത്രി ഒന്പതോടെ ഹോട്ടലിലേക്കു മാറ്റി.
സാങ്കേതിക തകരാർ പരിഹരിച്ചു വിമാനം ഇന്ന് ഉച്ചയോടെ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരിൽ ഭൂരിഭാഗവും കൊളംബോയിൽനിന്നു മറ്റു ഫ്ളൈറ്റുകളിൽ വിവിധ രാജ്യങ്ങളിലേക്ക് പോകേണ്ടവരാണ്. ഇന്നലെ പുറപ്പെടാൻ കഴിയാത്തതിനാൽ കൊളംബോയിൽനിന്നുള്ള ഇവരുടെ യാത്രയും അനിശ്ചിതത്വത്തിലാണ്.