കൊച്ചി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമത്തിന്റെ പരിധിയിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക കോടതികൾ ഉടൻ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ്.
എറണാകുളം പ്രസ് ക്ലബും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി കോണ്‍ഫറൻസ് ഹാളിൽ സംഘടിപ്പിച്ച പോക്സോ നിയമം മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോക്സോ കേസുകളിൽ ദ്രുതഗതിയിൽ നീതി ലഭ്യമാക്കുന്ന സംവിധാനമുണ്ടാകണം. പോക്സോ നിയമത്തെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം നൽകണം. പോക്സോ കേസുമായി ബന്ധപ്പെട്ട് വിവര വിനിമയം കാര്യക്ഷമമാക്കണം. ഇത്തരം കേസുകളിൽ സെൻസേഷണലിസം ഒഴിവാക്കി പോക്സോ നിയമത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനാണ് മാധ്യമങ്ങൾ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.