തിരൂർ: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതി തിരൂർ ആലത്തിയൂർ സ്വദേശി ബിബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ എടപ്പാൾ സ്വദേശിയെ പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ നിന്നാണു കസ്റ്റഡിയിലെടുത്തതെന്നു പോലീസ് അറിയിച്ചു.
പെരിന്തൽമണ്ണ ഡിവൈഎസ്പി മോഹനചന്ദ്രനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു തിരൂർ ഡിവൈഎസ്പി ബിജു ഭാസ്കർ, സിഐ അബ്ദുൽ ബഷീർ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് ഇന്നലെ അറസ്റ്റു ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കേണ്ടതിനാൽ വിശദവിവരങ്ങൾ പുറത്തുവിടാനാകില്ലെന്നു പോലീസ് പറഞ്ഞു.