ഹരിപ്പാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് മരിച്ചു. പള്ളിപ്പാട് നടുവട്ടം പ്ലാങ്കീഴില്‍ ഗ്രേസ് കോട്ടേജില്‍ പി.എസ്. തങ്കച്ചനാണ് (61) മരിച്ചത്. ഇന്നലെ രാവിലെ 9:30നു ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്ക് തെക്കുഭാഗത്ത് ആയിരുന്നു അപകടം.
റോഡിന് കിഴക്കുഭാഗത്തുള്ള മത്സ്യമാര്‍ക്കറ്റില്‍നിന്ന് മത്സ്യം വാങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വടക്കു ഭാഗത്തുനിന്നു വന്ന സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. ഹരിപ്പാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ശാന്തമ്മ. മക്കള്‍: ഷാജന്. പി. സാം, ഷൈനി. മരുമക്കള്‍: സജിനി, റോജന്‍. സംസ്കാരം പിന്നീട്.