കോട്ടയം: പൗരസ്ത്യ ഭാഷാധ്യാപക സംഘടനയുടെ ആഭിമുഖ്യത്തിലുള്ള കൈരളീ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. അഞ്ചു മുതൽ പത്തു ക്ലാസുകളിൽ സംസ്ഥാന സിലബസിൽ പഠനം നടത്തുന്ന കുട്ടികൾക്കായി നടത്തിയ പരീക്ഷയുടെ ഫലമാണു പ്രഖ്യാപിച്ചത്.
അഞ്ചാം ക്ലാസിൽ ഇരിങ്ങാലക്കുട നന്തിക്കര സ്കൂളിലെ ശ്രീദേവി സി. മനോജ്, ആറിൽ കുമരംപുത്തൂർ എയുപിഎസിലെ പി. വിസ്മയ, ഏഴിൽ കോട്ടയ്ക്കൽ കാവതിക്കളം നജ്മുൽ ഹുദ എച്ച്എസിലെ വി. അമീറ ഷംന, എട്ടിൽ ആറ്റിങ്ങൽ കൊച്ചാലുംമൂട് എസ്എസ്എംഎച്ച്എസിലെ എസ്. ആലിയ, ഒന്‍പതിൽ കണ്ണൂർ വേങ്ങാട് ഇകെഎൻഎസ്എച്ച് ജിഎസിലെ ടി. അഞ്ജലി, പത്തിൽ ആലപ്പുഴ ചാരമംഗലം സ്കൂളിലെ എസ്. ഹരിത എന്നിവരാണു സ്വർണപ്പതക്ക ജേതാക്കൾ.